കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ

തിരൂർ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ പ്രകടനവും പൊതുയോഗവും നടത്തി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറ് പരിസരത്തു നടന്ന പരിപാടി സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻറ്

എം ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. കബീർ അധ്യക്ഷനായി. വി കെ ടി യു സംസ്ഥാന സെക്രട്ടറിഅക്ബർ കാനാത്ത്, അബൂബക്കർ എന്നിവർ സംസാരിച്ചു.