Fincat

അതിരുവിട്ട് ഓണാഘോഷം ; കര്‍ശന നടപടിയുമായി പൊലീസ്

ഓരോ വര്‍ഷവും ഓണാഘാഷത്തിന്റെ പേരിലുള്ള ആഭാസങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകും വിധമാണ് ചില കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍. കെഎസ്ആര്‍ടിസി ബസിന്റെ ഡോറില്‍ തൂങ്ങി റോഡിലൂടെ ഓണാഘോഷം നടത്തിയ മുവാറ്റുപുഴ ഇലാഹിയ്യ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചോളം വാഹനങ്ങളാണ് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയത്. രൂപമാറ്റം വരുത്തിയ വാഹനങ്ങളാണിവയില്‍ അധികവും. കോളേജിലെ ആഘോഷപരിപാടിക്കു ശേഷം നിരത്തിലൂടെ വാഹനങ്ങളുമായി അഭ്യാസം കാണിച്ചതിനാണ് പൊലീസ് പിടികൂടിയത്. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് അറിയിച്ചു.