കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ (കെഎസ്ഐഎ൯സി) ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റിയും മിനി സീ ക്രൂയിസ് ബോട്ടായ സാഗരറാണിയും സെപ്റ്റംബർ ഒന്നു മുതൽ പുതുക്കിയ കുറഞ്ഞ നിരക്കുകളിൽ സർവീസുകൾ പുനരാരംഭിക്കും. യാത്രാ നിരക്ക് 2,000 രൂപ മുതൽ ആരംഭിക്കുന്നു. യാത്രക്കാർക്ക് ബുഫേ ഭക്ഷണം, മിനി തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ലൈവ് മ്യൂസിക്, കലാപരിപാടികൾ, ഡിജെ നൈറ്റ് തുടങ്ങിയ വൈവിധ്യമാർന്ന സൗകര്യങ്ങളോടുകൂടിയ കടൽ യാത്രാനുഭവമാണ് നെഫർറ്റിറ്റി ഒരുക്കുന്നത്.
കേരളത്തിലെ ഏക ഡിജെ അപ്പർ ഡെക്ക് സംവിധാനവും ബാർ സൗകര്യവും നെഫർറ്റിറ്റിയുടെ പ്രത്യേകതയാണ്. യാത്രാ നിരക്ക് മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ്. വിനോദ പരിപാടികൾ ഉൾക്കൊള്ളുന്ന യാത്രക്കൊപ്പം, പിഴല, കടമക്കുടി, പാലയ്ക്കരി എന്നിവിടങ്ങളിലേക്ക് 999 രൂപ നിരക്കിൽ കായൽ ഭംഗി ആസ്വദിച്ചുള്ള യാത്രയും മറ്റ് വിനോദ പരിപാടികളുമുണ്ടാകും. സുര്യാംശു ഉൾപ്പെടെയുള്ള മറ്റു ബോട്ടുകളും ഓണക്കാലത്ത് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. സാഗരറാണി മിനി സീ ക്രൂയിസ് ബോട്ട്, മറൈൻ ഡ്രൈവിൽ നിന്ന് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പാക്കേജുകളും പ്രത്യേക ഗ്രൂപ്പ് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.