Fincat

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള പരിശോധനയിൽ കണ്ടത് എംഡിഎംഎ, യുവാക്കൾ ഇരുവരും അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിച്ച എം ഡി എം എയുമായി യുവാക്കൾ ചെക്ക് പോസ്റ്റിൽ പിടിയിലായി. ആനാട് ശക്തിപുരം സ്വദേശി ഗോകുൽ (21), പാലോട് പെരിങ്ങമ്മല കൊല്ലരിക്കോണം സ്വദേശി കിരൺജിത്ത് (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ റൂറൽ ഡാൻസാഫ് സംഘവും നെയ്യാർ ഡാം പൊലീസും ചേർന്ന് കള്ളിക്കാട് ചെക്ക് പോസ്റ്റിന് സമീപം ബൈക്കിലെത്തിയ യുവാക്കളെ പരിശോധിക്കുന്നതിനിടെയാണ് സംശയം തോന്നിയത്. ഇവരിൽ നിന്നും 145 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നുമാണ് എം ഡി എം എ കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു. ബൈക്കും പിടിച്ചെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.