അക്ബറലി മമ്പാടിനെ സ്മരിച്ച് തിരുർ നഗരം
തിരൂർ: മൂന്ന് പതിറ്റാണ്ടുകാലം സാമൂഹ്യ-സാംസ്കാരിക-രംഗത്ത് തിരൂരിൻ്റെ നിറസാന്നിധ്യമായിരുന്ന വിട പറഞ്ഞ അക്ബറലി മമ്പാടിനെ അനുസ്മരിച്ച് തിരൂർ നഗരം,,, കൃഷി ഓഫീസർ കൂടിയായ അക്ബറലി നല്ലൊരു സൗഹ്യദവലയത്തിൻ്റെ ഉടമയായിരുന്നുവെന്ന് തിരൂർ ചേംബർ ഹാളിൽ തിരൂർ പൗരാവലി സൗഹ്യദ കൂട്ടായ്മ നടത്തിയ അനുസ്മരണത്തിൽ പങ്കെടുത്ത സുഹ്യത്തുക്കളും, വിവിധ സംഘടനാ പ്രതിനിധികളും അഭിപ്രായപ്പട്ടു,
ആദരിക്കലിനും, പ്രോൽസാഹനത്തിനും തിരുർ നഗരത്തിൽ വലിയ സ്ഥാനമാണ് അക്ബറലി നൽകിയത്,, മമ്പാട് സ്വദേശിയാണെങ്കിലും ജീവിതത്തിൻ്റെ സിംഹഭാഗവും തിരൂരിലായതിനാൽ നല്ലൊരു സുഹ്യദ് വലയം തന്നെ അദ്ദേഹം തീർത്തു, തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി നസീമ ഉദ്ഘാടനം ചെയ്തു, കെ., പി., ഒ, റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി, സേൽട്ടി തിരൂർ അധ്യക്ഷത വഹിച്ചു, ബഷീർ പുത്തൻവീട്ടിൽ, കൗൺസിലർ കെ, കെ സലാം മാസ്റ്റർ പി, എ, ബാവ, ,
മുനീർ കുറുമ്പടി,, പാറയിൽ ഫസലു, ഹമീദ് കൈനിക്കര, വി, വി, സത്യാനന്ദൻ, പി., എ റഷീദ്, കെ.വി രവീന്ദ്രൻ രമ ശശിധരൻ, സലാം പറവണ്ണ, പി., ടി, കെ, കുട്ടി, അനിൽ കോവിലകം,, സി.വി ജയേഷ്, മുജീബ് താനാളൂർ, പി, വി സമദ് മുളിയത്തിൽ ഹംസ മാസ്റ്റർ തുടങ്ങിയവരും, അക്ബറലിയുടെ മകൻ ഷിബി അക്ബറലിയും ഓർമകൾ പങ്കുവച്ചു, അശോകൻ’ വയ്യാട്ട് സ്വാഗതവുo, പി, പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു,