മുംബൈയിൽ ആക്രമണ ഭീഷണി സന്ദേശം നടത്തിയ ജ്യോത്സ്യൻ അറസ്റ്റിൽ. ബിഹാർ സ്വദേശി അശ്വിനികുമാർ ആണ് അറസ്റ്റിലായത്. നോയിഡയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൊബൈൽ ഫോണും സിം കാർഡ് പിടികൂടി.
ചോദ്യം ചെയ്യലിനായി മുംബൈയിൽ എത്തിച്ചു. 14 പാക്ക് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, 34 മനുഷ്യ ബോംബുകളെ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശം. 400 കിലോ RDX ഉപയോഗിച്ചാകും ആക്രമണം നടത്തുകയെന്നും ഭീഷണി സന്ദേശത്തിൽ ഉണ്ട്. ട്രാഫിക് പൊലീസിനാണ് വാട്സാപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാർ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്ഐആർ പറയുന്നത്. പട്നയിലെ ഫുൽവാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയിൽ 2023ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.അന്നു മൂന്നു മാസമാണ് ഇയാൾ ജയിലിൽ കിടന്നത്.
ഗണേശോത്സവത്തിനു ഒരു ദിവസം മുൻപെത്തിയ ഭീഷണി സന്ദേശത്തിനുപിന്നാലെ കനത്ത ജാഗ്രത നഗരത്തിലെങ്ങും ഉണ്ടായിരുന്നു. സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.