Fincat

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ചു, മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10ന് ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആക്രമികള്‍ യുവതിയെ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. വഴിയില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയും യുവതിയെയും സഹോദരനെയും പ്രതികളായ യുവാക്കള്‍ ആക്രമിക്കുകയും ചെയ്‌തെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. കേസില്‍ റിമാന്‍ഡിലായ അഖില്‍ മലപ്പുറം സ്റ്റേ ഷനിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ പി. വി ഷ്ണുവിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെ യ്ചത്. സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മാരായ യാസിര്‍, എം മോഹനകൃഷ്ണന്‍, എ. സി.പി.ഒമാരായ പ്രമോദ്, ദ്വീദീഷ്, സിറാജുദ്ദീന്‍, ഷൈലേഷ്, നബ്ഹാന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.