താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിദ്വേഷം ഭയങ്കരമായിരുന്നുവെന്നും നേരത്തെയും ട്രംപ് പലവട്ടം അവകാശവാദം ഉന്നയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ‘അണുബോംബ്’ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നുവെന്നും, എന്നാൽ തന്റെ ഇടപെടലുകൾ അത് തടഞ്ഞുവെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടത്.
ഇന്ത്യയും പാകിസ്ഥാനും തള്ളി
എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ് രാജ്യങ്ങളുടെ നിലപാട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ വിഷയത്തിൽ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.