ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെ (32) ആണ് വ്യാഴാഴ്ച കസബ പോലീസ് അറസ്റ്റ് ചെയ്തത്. . കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ.ജിമ്മിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ സജേഷ്, സീനിയർ സിപിഒ ദീപു എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആണ്‍കുട്ടിയെ കോഴിക്കോട് നഗരത്തിലെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇതേ കേസില്‍ കോഴിക്കോട് കിണാശ്ശേരിയിലെ അബ്ദുള്‍ മനാഫിനെ (37) ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു
ചന്തേര പോലീസ് പയ്യന്നൂർ പോലീസിന് കൈമാറിയ കേസില്‍ രണ്ടുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പെരുമ്ബയിലെ കണ്ണടവ്യാപാര സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് അക്കുപറമ്ബ് സ്വദേശി ആല്‍ബിൻ പ്രജിത്ത് എന്ന എൻ.പി.പ്രജീഷ്, പയ്യന്നൂർ കോറോം നോർത്തിലെ സി.ഗിരീഷ് (47) എന്നിവരെയാണ് പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ചന്തേര പോലീസ് രജിസ്റ്റർചെയ്ത പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. 15 പോക്സോ കേസുകള്‍ രജിസ്റ്റർചെയ്തതില്‍ 16 പ്രതികളാണുള്ളത്.
ചന്തേര സ്റ്റേഷനില്‍ അന്വേഷണം നടത്തുന്ന ഒൻപത് കേസുകളിലെ 10 പ്രതികളില്‍ ഒൻപതുപേർ ചൊവ്വാഴ്ച റിമാൻഡിലായി. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീൻ വടക്കുമ്ബാടിനെയാണ് (46) ചന്തേര പോലീസിന് പിടികിട്ടാനുള്ളത്. ചന്തേരയിലും തലശ്ശേരിയിലും കൊച്ചി എളമക്കരയിലും ഓരോരുത്തർ ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇനി പിടികിട്ടാനുള്ളത്. അറസ്റ്റിലായ ചന്തേരയില്‍ ഒൻപത്, പയ്യന്നൂരില്‍ രണ്ട്, കോഴിക്കോട് കസബയില്‍ രണ്ടുള്‍പ്പെടെ 13 പ്രതികള്‍ റിമാൻഡിലാണ്.
സിറാജുദ്ദീൻ വടക്കുമ്ബാടിന് രക്ഷപ്പെടാൻ ചന്തേര പോലീസ് വഴിയൊരുക്കിയെന്നാരോപിച്ച് ബിജെപി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി രംഗത്ത്. അറസ്റ്റ് വൈകിയാല്‍ ബിജെപി സമരവുമായി രംഗത്തിറങ്ങുമെന്ന് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ മുന്നറിയിപ്പ് നല്‍കി.