Fincat

20 ഗ്രാം MDMA മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്.

1 st paragraph

തൃശ്ശൂർ റേഞ്ച് എക്സൈസ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആദ്യഘട്ടത്തിൽ യുവാവിനെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തിയില്ല. പിന്നീട് ഇയാളെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ സ്കാനിംഗിൽ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി സർജന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്.ഇയാൾ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുള്ള ആളാണെന്ന് എക്സൈസ് അറിയിച്ചു.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ഇടപാടുകാരനെ കാത്തുനിൽക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോൺ രേഖകൾ ഉൾപ്പെടെ എക്സൈസ് സംഘം പരിശോധിക്കും. ബാംഗ്ലൂരിൽ എവിടെനിന്നാണ് മയക്കം വരുന്ന ലഭിച്ചതെന്നും തൃശ്ശൂരിൽ മയക്കുമരുന്ന് കൈമാറാൻ ആരെയാണ് കാത്തുനിന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിക്കും.

2nd paragraph