എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളായ ഒന്നാം ക്ളാസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പൊലീസിന് പരാതി ലഭിച്ചത്.
പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.രക്ഷിതാക്കളുടെയും കുട്ടിയുടെയും മൊഴി പൊലീസെടുത്തിട്ടുണ്ട്.കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Sign in
Sign in
Recover your password.
A password will be e-mailed to you.