സെപ്റ്റംബർ 23 ന് ലോക ആയുർവേദ ദിനം ആചരിക്കുന്നു. ആയുർവേദം എന്നാൽ “ജീവിതത്തിന്റെ ശാസ്ത്രം” എന്നാണ് അർത്ഥമാക്കുന്നത്. മനസ്സ്, ശരീരം, ആത്മാവ് എന്നിവയ്ക്കിടയിലുള്ള സന്തുലിതാവസ്ഥയുടെ ആവശ്യകത ആയുർവേദം എടുത്തുകാണിക്കുന്നു. ഈ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകൾ ഇത് ഉപയോഗിക്കുന്നു. ക്ഷേമം മെച്ചപ്പെടുത്താനും സ്വാഭാവികമായി സുഖപ്പെടുത്താനും സഹായിക്കുന്ന ആറ് ആയുർവേദ സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..
മഞ്ഞൾ
കുർക്കുമിൻ കൊണ്ട് സമ്പുഷ്ടമായ മഞ്ഞൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുകയും രോഗപ്രതിരോധ ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞൾ ദഹനത്തിനും കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ദിവസവും മഞ്ഞളിട്ട വെള്ളം കുടിക്കുകയോ അല്ലെങ്കിൽ മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുകയോ ചെയ്യുന്നതും ഏറെ നല്ലതാണ്.
ഇഞ്ചി
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മികച്ച സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇത് ഓക്കാനം കുറയ്ക്കുകയും, വയറു വീർക്കുന്നത് കുറയ്ക്കുകയും, മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്.
കറുവപ്പട്ട
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കറുവപ്പട്ട മികച്ചതാണ്. ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. ഇതിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് അണുബാധകൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു.
പെരുംജീരകം
പെരുംജീരകം ദഹനത്തെ സഹായിക്കുകയും വയറു വീർക്കൽ, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ പെരുംജീരകം വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഉലുവ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനുമുള്ള കഴിവിന് ഉലുവയ്ക്കുണ്ട്. ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.