കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി.

കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി. നിയമമുണ്ടായത് കൂടിയാലോചനയില്ലാതെയാണെന്നും കോടതി വിലയിരുത്തി. ഡി.എം.കെ എം.പി തിരുച്ചിശിവ, ആര്‍.ജെ.ഡി എം.പി മനോജ് കെ ത്സാ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കര്‍ഷകരക്തം കൈയില്‍പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പലസംസ്ഥാനങ്ങളും നിയമങ്ങള്‍ക്കതിരെ രംഗത്ത് വരുമ്പോഴും കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു.