ചെന്നൈ: കരൂരില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായത് വൻ ദുരന്തം. ദുരന്തത്തില്‍ 39 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്.മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് അപകടത്തിന് കാരണമായത്. സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെ വൻ ദുരന്തമുണ്ടായി. സംഭവത്തില്‍ വിജയ്ക്കെതിരേ കേസെടുത്തേക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.