Fincat

14 കവർച്ചകൾ നടത്തിയ കള്ളൻ അറസ്റ്റിൽ.

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച
കേസിൽ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. 45 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.

മോഷണം നടന്ന വീട്ടിലെ താമസക്കാരിയായ ഗായത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയതിനാല്‍ ഈ മാസം 11ാം തിയ്യതി മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

കക്കോടിയിൽ പൂട്ടിക്കിടന്ന വീട്ടിൽ കഴിഞ്ഞ രാത്രി നടത്തിയ മോഷണ ശ്രമം നാട്ടുകാർ അറിഞ്ഞതോടെ സ്കൂട്ടർ ഉപേക്ഷിച്ചു പ്രതി കടന്നുകളയുകയായിരുന്നു. തുടർന്ന് ഈ സ്കൂട്ടർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച മറ്റൊരു സ്കൂട്ടറില്‍ സഞ്ചരിക്കവെ പാറക്കുളത്ത് വെച്ചാണ് പ്രതി പിടിയിലാകുന്നത്.

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍
ചെറുതും വലുതുമായ 14 ഓളം കവർച്ചകളാണ് പ്രതി കോഴിക്കോട് നഗരത്തിൽ ഇതിനോടകം നടത്തിയത്. പൂട്ടി കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു കവർച്ച.