Fincat

Gold Rate Today:86,000 കടന്ന് സ്വർണവില റെക്കോ‍ർഡിൽ: രണ്ട് മാസം, പവന് വർദ്ധിച്ചത് 12,440 രൂപ!

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഇന്ന് 1080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 86,000 രൂപ കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 86,760 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

അമേരിക്കൻ തൊഴിൽ കണക്കുകൾ വൈകിപ്പിക്കുമെന്ന് വിപണികൾ വിലയിരുത്തിയതോടെ ഏഷ്യൻ ഓഹരികൾ ഉയർന്നു, ഒപ്പം സ്വർണ വില റെക്കോർഡ് കുതിപ്പും നടത്തി. ഇന്നലെയും ഇന്നുമായി 1,440 രൂപയാണ് പവന് വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വില വിവരങ്ങൾ
ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10845 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8925 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6935 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4470 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്നത്തെ വിപണിവില 153 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. കവരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന

വില ഉയരാനുള്ള കാരണം
യുഎസ് ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കൊപ്പം, ഭരണ സാധ്യതയെക്കുറിച്ചുള്ള ഭയം, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ കാരണം സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ ഒഴുകി. ഇതോടെ ഇന്നലെ സ്വർണ്ണ വില ആദ്യമായി ഔൺസിന് 3,800 ഡോളർ കവിഞ്ഞ് പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചു.