Fincat

മലപ്പുറം പ്രീമിയര്‍ ലീഗ്: ആറാം സീസണിന് നാളെ തുടക്കമാകും

സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപ്പിച്ച് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് സീസണ്‍ 6 മത്സരങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച) തുടക്കമാകും. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പന്ത്രണ്ടു ഫ്രാഞ്ചൈസി ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും. ദമ്മാം കാനു ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും അറിയപ്പെടുന്ന ഇരുനൂറോളം പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ജേഴ്സി അണിയുകയും ചെയ്യും.

അല്‍-കോബാറില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ജേഴ്സി പ്രകാശനവും ട്രോഫി ലോഞ്ചിംഗും നടന്നു. ബദറുദീന്‍ അബ്ദുല്‍ മജീദ്, മുഹമ്മദ് റാഫി, ഫര്‍ഹദ് മഹമൂദ്, ഇംതിയാസ് മിര്‍ക്കാര്‍, ഷംസ് ആലം, സിദ്ദിഖ്, മുഷാല്‍ താഞ്ചേരി, ശ്രീകാന്ത് അല്‍ റവാഡ്, വിനോയ്, ദിനേശ് അമീര്‍കൊ, സംഗീത് ഇഞ്ചാസ്, ഷഫിക്ക്, ഹുസ്സൈന്‍ ചെമ്പേളി, മാധ്യമ പ്രവര്‍ത്തകരായ മുജീബ് കളത്തില്‍, നൗഷാദ് ഇരിക്കൂര്‍, സാജിദ് ആറാട്ട് പുഴ, നൗഷാദ് മുത്തലിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡന്റ് നജ്മുസമാന്‍ ഐക്കരപ്പടി അധ്യക്ഷനായി. ചെയര്‍മാന്‍ സലീം കരീം പ്രമോ വീഡിയോ സ്വിച്ച് ഓണ്‍ ചെയ്തു. രക്ഷാധികാരി രജീഷ്, ജനറല്‍ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറര്‍ റിഷാദ് പൊന്നാനി എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍ സ്വാഗതവും, കോ-ഓര്‍ഡിനേറ്റര്‍ ശുഐബ് മഞ്ചേരി നന്ദിയും പറഞ്ഞു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ജാഫര്‍ ചേളാരി, യൂസഫ് മലപ്പുറം, മുസമ്മില്‍, ഫക്രീദീന്‍, സജീര്‍, അജ്മല്‍, ഇംതിയാസ്, അബുഷാദ്‌, മഹ്‌ ഷൂക്ക് റഹ്‌മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.