സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.
ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ച് കൊടുക്കുകയും തിരികെ വിദ്യാര്‍ത്ഥിയോട് സ്വകാര്യഭാഗം കാണിക്കാന്‍ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കള്‍ പുതുനഗരം പൊലീസില്‍ പരാതി നല്‍കിയതോടെ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാന്‍ഡ് ചെയ്തു.