ഇടുക്കി: മൂന്നാറിലെത്തിയ വിദ്യാർത്ഥികളായ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. മൂന്നാർ ആറ്റുകാട് വെള്ളച്ചാട്ടം കണ്ട് മടങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായത്. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുള്ള തർക്കമാണ് മര്‍ദനത്തിൽ കലാശിച്ചത്. കല്ല് കൊണ്ടുള്ള അടിയേറ്റ് രണ്ടു പേരുടെ തലക്ക് പരുക്കേറ്റു. ത്രിച്ചിയിൽ നിന്നു വന്ന അരവിന്ദ് (22), ജ്ഞാനശേഖരൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആറ്റുകാട് സ്വദേശികളായ കൗശിക് (21), സുരേന്ദ്രൻ (22), അരുൺ (18) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദ സഞ്ചാരികൾ എത്തിയ വാഹനത്തിനും ആക്രമി സംഘം കേടുപാടുകൾ വരുത്തി. ലയത്തിൽ നിന്നുള്ള തൊഴിലാളികൾ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.