Fincat

സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടി സ്ക്രീനിങ് ടെസ്റ്റ്: മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

നാഷ‌ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സ് ഗോവയിൽ നടക്കുന്ന 14 ദിവസത്തെ സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റിൽ താത്പര്യമുളള മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗത്വമുള്ളവരും ഫിംസ് രജിസ്ട്രേഷൻ ഉളളവരും 18 നും 45 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. അപേക്ഷകൾ പൊന്നാനി, വെട്ടം, പുറത്തൂർ, താനൂർ, പരപ്പനങ്ങാടി മത്സ്യഭവനുകളിൽ ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. ഫോൺ-0494-2667428, 9745321680.