Fincat

പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്. റേഷന്‍കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫൈസല്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അഭിജിത്തിനെ പൊലീസ് പിടികൂടി.

ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. വഴിയില്‍വെച്ച് ഫൈസലും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ അഭിജിത്ത് വീട്ടില്‍ പോയി ബ്ലേഡ് എടുത്തുകൊണ്ടുവരികയും ഫൈസലിന്റെ പിന്നാലെ ഓടി കഴുത്തറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നല്‍ ഉണ്ട്.