പാലക്കാട് അഗളി പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൃഷി. സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായി പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് അവിടെ എത്തിച്ചേർന്നത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്.
കൃഷി ചെയ്യുന്നവരെ കുറിച്ചും, വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. കേരള പൊലീസിന്റെ തന്നെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത് വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.