Fincat

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ആംബുലൻസ് ഡ്രൈവറായ യുവാവ് പിടിയിൽ

കോഴിക്കോട്: യുവതിയെ ജോലി ചെയ്യുന്ന കടയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകരയിലാണ് സംഭവം. കോറോത്ത് റോഡ് തൈക്കണ്ടിവളപ്പില്‍ മഹമ്മദ് മത്തലീബി (40) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി മുത്തലിബ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. അതിക്രമത്തിനിടയില്‍ യുവതിയുടെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഴിയൂര്‍ പാനട വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മുത്തലീബ്. പ്രദേശത്ത് യുവജന സംഘടനയുടെ നിയന്ത്രണത്തലുള്ള ആംബുലന്‍സില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മത്തലിബിനെ റിമാൻഡ് ചെയ്തു.