മലബാര്‍ സ്വാതന്ത്ര്യ സമര ശതവാര്‍ഷികം

മലപ്പുറം :  1921 ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന  വിവിധങ്ങളായ ചരിത്ര, വൈജ്ഞാനിക  പഠന, സാംസ്‌കാരിക പരിപാടികളോടെ ആചരിക്കുവാന്‍ വാരിയന്‍കുന്നത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. 21 ന് വാരിയന്‍കുന്നത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ രക്തസാക്ഷി ദിനം അദ്ദേഹത്തെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്ന മലപ്പുറം കോട്ടക്കുന്നില്‍  വെച്ചും

ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ  125-ാം ജന്മദിനം മലപ്പുറം കുന്നുമ്മലില്‍ വെച്ചും നടത്തുവാനും കൂടാതെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, എം പി നാരായണ മേനോന്‍, മുഹമ്മദ്

അബ്ദുറഹിമാന്‍ സാഹിബ്, കുമ്പളത്ത് ഗോവിന്ദന്‍ നായര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്്‌ലിയാര്‍, പാങ്ങ്യാട്ട് നാരായണന്‍ നമ്പീശന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.


കെ പി എസ് ആബിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ അലവി കക്കാടന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ടി പി വിജയന്‍,  അസൈനാര്‍ ആല്‍പ്പറമ്പ്, ബങ്കാളത്ത് ചെറിയ ബാപ്പു, ഉണ്ണി മലപ്പുറം പി സി രാജന്‍, ചുക്കാന്‍  ചെറിയ ബാപ്പു, സമദ് ചേറൂര്‍, മുസ്തഫ കൊടക്കാടന്‍  സംസാരിച്ചു