കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം : കര്‍ഷക തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കുക, ക്ഷേമ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് 300 കോടി രൂപ ഗ്രാന്റ് അനുവദിക്കുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സി അറുമുഖന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍, ജി സുരേഷ് കുമാര്‍, എം എ റസാഖ് , പി സി ബാലകൃഷ്ണന്‍ സംസാരിച്ചു. ഇ ടി വേലായുധന്‍, എം കെ മുഹമ്മദ്, കെ അഹമ്മദ് കുട്ടി ഹാജി, എ പി വാസുദേവന്‍ പെരിന്തല്‍മണ്ണ , ഇ കുട്ടന്‍, ഉമ്മുകുല്‍സു, സലീം തിരൂര്‍ ,രാമരാജന്‍, നാരായണന്‍ മഞ്ചേരി നേതൃത്വം നല്‍കി.