കാരുണ്യമഴയായ് ജിദ്ദ കെ.എം.സി.സിയുടെ സാന്ത്വന വര്‍ഷം 2021
കെ.എം.സി.സിയുടെ ആശ്വാസ ഇടപെടലുകള്‍ ലോകം മാതൃകയാക്കണം: ഹൈദരലി തങ്ങള്‍
മലപ്പുറം: കാരുണ്യത്തിന്റെ തോരാമഴ പെയ്ത ജിദ്ദ കെ.എം.സി.സിയുടെ സാന്ത്വനവര്‍ഷം 2021 ഇന്നലെ മലപ്പുറത്ത് ശ്രദ്ധേയമായി. വിവിധ പദ്ധതികളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ധനസഹായം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. കെ.എം.സി.സിയുടെ ആശ്വാസ ഇടപെടലുകള്‍ ലോകം മാതൃകയാക്കണമെന്ന് തങ്ങള്‍ പറഞ്ഞു. നിലാരംബരായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഈ പ്രസ്ഥാനം താങ്ങും തണലുമായി നില്‍ക്കുന്നത്. പ്രതിസന്ധികാലത്ത് ഒരു സംഘടന എങ്ങിനെയാവണമെന്ന് കാണിച്ചു നല്‍കിയത് കെ.എം.സി.സിയാണ്. മുസ്്ലിംലീഗ് പ്രസ്ഥാനത്തിന്റെ കാരുണ്യമുഖമായ കെ.എം.സി.സിയുടെ പ്രവര്‍ത്തം കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ സാധ്യമാവട്ടെയെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ക്കുള്ള 36 ലക്ഷത്തിന്റെ സഹായവും ചടങ്ങില്‍ തങ്ങള്‍ വിതരണം ചെയ്തു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതി അംഗമായിരിക്കെ മരണപെട്ടവരുടെ കുടുംബത്തിനുള്ള സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ജിദ്ദയില്‍ ജോലി സ്ഥലത്ത് വാട്ടര്‍ ടാങ്കില്‍ വീണ് മരണപ്പെട്ട സഹോദരന്റെ കുടുംബത്തിന് വേണ്ടി ജിദ്ദ കെ.എം.സി.സി വാങ്ങിയ 13 സെന്റ് ഭൂമിയുടെ രേഖയും ചടങ്ങില്‍ തങ്ങള്‍ കൈമാറി. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തിളക്കമാര്‍ന്ന വിജയം കൈവരിക്കുകയും ചെയ്ത സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്മാന് ജലീല്‍ ഒഴുകൂര്‍ അടക്കമുള്ള നേതാക്കള്‍ക്കുള്ള ഉപഹാരവും തങ്ങള്‍ കൈമാറി.
മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി മുഖ്യാതിഥിയായി. കെ.എം.സി.സി മുന്നോട്ടുവെക്കുന്ന നന്മയുടെ ആശയങ്ങള്‍ ലോകം ആകാംശപൂര്വ്വമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. വലിയ ജനകീയ അംഗീകരമാണ് കെ.എം.സി.സിക്ക് സമൂഹത്തിനിടയിലുള്ളത്. അത് സംഘടനയുടെ കെട്ടുറപ്പും ഭദ്രതയുമാണ് ചൂണ്ടികാട്ടുന്നത്. ഇനിയും ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്കാന് സംഘടനക്ക് സാധ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രവാസികളെ സംബന്ധിച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പി.കെ കുഞ്ഞാലികുട്ടി എം.പി ഭാരവാഹികള്‍ കൈമാറി.
ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.എം.എ സലാം, അഡ്വ. യു.എ ലത്തീഫ്, ഉമര്‍ പാണ്ടികശാല, റസാഖ് മാസ്റ്റര്‍, കുട്ടി മൗലവി, പി കെ അലി അക്ബര്‍, ഇബ്രാഹിം മുഹമ്മദ്, കാദര്‍ ചെങ്കള, കുഞ്ഞിമോന് കാക്കിയ, അന്‍വര്‍ ചേരങ്കൈ,സി കെ റസാഖ് മാസ്റ്റര്‍, പിഎംഎ ജലീല്‍, അബ്ദുള്ള പാലേരി, ടി എച് കുഞ്ഞാലി, പഴേരി കുഞ്ഞി മുഹമ്മദ്, ഗഫൂര്‍ പട്ടിക്കാട്, സഹ ല്‍ തങ്ങള്‍, ഇ പി ഉബൈദുല്ല, മജീദ് അരിമ്പ്ര, സികെ ശാക്കിര്‍, സീതികൊ ളക്കാഡെന് എന്നിവര്‍ പങ്കെടുത്തു.
ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ഇസ്മായില്‍ മുണ്ടക്കുളം നന്ദിയും പറഞ്ഞു