
ലഖ്‌നൗ: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടും വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മുന്‍ കാമുകന്റെ നാവ് കടിച്ച് മുറിച്ച് യുവതി.ഉത്തര്‍പ്രദേശിലെ കാന്‍പൂരിയാണ് സംഭവം. കാന്‍പൂര്‍ സ്വദേശി ചംപിയുടെ നാവാണ് യുവതി കടിച്ചുമുറിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
വിവാഹിതനായ ചംപിയും യുവതിയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി. ചംപിയുമായി അകലം പാലിച്ചു. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ ചംപിക്കായില്ല. ഇയാള്‍ യുവതിയെ കാണാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് അടുപ്പ് നിര്‍മിക്കുന്നതിന് കളിമണ്ണ് ശേഖരിക്കാന്‍ യുവതി കുളത്തിനടുത്തേക്ക് പോയിരുന്നു. ഇതിനിടെ ചംപി ഇവിടേക്ക് എത്തുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. ചുംബിക്കാനുള്ള ശ്രമത്തിനിടെ യുവതി ചംപിയുടെ നാവ് കടിച്ച് മുറിച്ചു. നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി നോക്കുമ്ബോള്‍ വായ് നിറയെ രക്തവുമായി നില്‍ക്കുന്ന ചംപിയെയാണ് കണ്ടത്. ഉടന്‍ തന്നെ ഇയാളെ സമീപത്തെ കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചംപിയെ കാന്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. നാവിന്റെ ഒരു ഭാഗം മുറിഞ്ഞ് തൂങ്ങിയതായി ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേഷ് തൃപതി പറഞ്ഞു.
