ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോ?ഗിച്ച മെഷീനുകള്‍ കണ്ടെത്തി

ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോ?ഗിച്ച മെഷീനുകള്‍ കണ്ടെത്തി. ഗ്രൈന്‍ഡിം?ഗ് മെഷീന് അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാന്‍ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫ?രീദാബാദിലെ വീട്ടില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.
അതേസമയം, സ്ഫോടനത്തിന്റെ ആസൂത്രകര്‍ക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായ മുസമ്മില്‍ തുര്‍ക്കി വഴി അഫ്?ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച സൂചന. വിദേശത്തുള്ള ഭീകരര്‍ ഇവര്‍ക്ക് എന്‍ക്രിപ്റ്റഡ് മൊബൈല്‍ ആപ്പ് വഴി ബോംബ് നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തിട്ടുണ്ട്. ഭീകര സംഘത്തിന് എല്ലാ നിര്‍ദേശങ്ങളും സ??ഹായങ്ങളും നല്കി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതില്‍ ഉകാസയെന്നയാളാണ് മുസമ്മിലിനെ തുര്‍ക്കി അഫ്?ഗാനിസ്ഥാന് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഇന്ത്യാക്കാരന് തന്നെയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

