
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 നഗരസഭകളിലായി ആകെയുള്ളത് 6,27,559 വോട്ടര്‍മാര്‍. ഇതില്‍ പുരുഷന്മാര് 30,14,32ഉം സ്ത്രീകള്‍ 326112ഉം ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 15 പേരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേരി നഗരസഭയിലാണ് ഇവിടെ 82,902 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 40314 പുരുഷന്മാരും 42587 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറും ഉള്‍പ്പെടെയാണിത്.

ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് വളാഞ്ചേരി നഗരസഭയിലാണ് ഇവിടെ 34177 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 16463 പേര് പുരുഷന്മാരും 17713 സ്ത്രീകളുമാണ്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുണ്ട്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമതുള്ള പൊന്നാനി നഗരസഭയില്‍ 70642 വോട്ടര്‍മാരും (32690 പുരുഷന്മാരും 37952 സ്ത്രീകളും) മൂന്നാമതുള്ള പരപ്പനങ്ങാടിയില്‍ 58709 (28665 പുരുഷന്മാരും, 30042 സ്ത്രീകള്‍, 2 ട്രാന്‍സ് ജെന്‍ഡര്‍) വോട്ടര്‍മാരുമുണ്ട്. 10 പേരുള്ള തിരൂര്‍ നഗരസഭയാണ് ഏറ്റവും കൂടുതല്‍ ട്രാന്‍സജെന്‍ഡര്‍ വോട്ടര്‍മാരുള്ള നഗരസഭ. പരപ്പനങ്ങാടി നഗരസഭയില്‍ 2 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും പെരിന്തല്‍മണ്ണ, മഞ്ചേരി, വളാഞ്ചേരി നഗരസഭകളില്‍ ഓരോ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. പൊന്നാനി, മലപ്പുറം, കോട്ടക്കല്‍, നിലമ്പൂര്‍, താനൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ നഗരസഭകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്ല. ജില്ലയിലെ മറ്റു നഗരസഭകളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം തിരൂര്‍ നഗരസഭ-46643(പുരുഷന്മാര് 21893, സ്ത്രീകള്‍ 24740, ട്രാന്‍സ്ജെന്‍ഡര്‍ 10), പെരിന്തല്‍മണ്ണ നഗരസഭ-46139 (പുരുഷന്മാര് 21736, സ്ത്രീകള്‍ 24402, ട്രാന്‍സ് ജെന്‍ഡര്‍ 1), മലപ്പുറം നഗരസഭ-57728(പുരുഷന്മാര് 27981, സ്ത്രീകള്‍ 29747), കോട്ടക്കല്‍ നഗരസഭ-40526 (പുരുഷന്മാര് 19269, സ്ത്രീകള്‍ 21257), നിലമ്പൂര്‍ നഗരസഭ -38496(പുരുഷന്മാര് 18147, സ്ത്രീകള്‍ 20349),താനൂര്‍ നഗരസഭ-52891(പുരുഷന്മാര് 26047, സ്ത്രീകള്‍ 26844), തിരൂരങ്ങാടി നഗരസഭ- 46980(പുരുഷന്മാര് 23086, സ്ത്രീകള്‍ 23894), കൊണ്ടോട്ടി നഗരസഭ-51726 (പുരുഷന്മാര് 25141, സ്ത്രീകള്‍ 26585).
