Fincat

മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നില്‍ 29 സെന്റീമീറ്റര്‍ വളര്‍ന്ന കഞ്ചാവ് ചെടി

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നാണ് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിഴുതെടുത്ത് നശിപ്പിച്ചത്. പിഴുതെടുത്ത കഞ്ചാവ് ചെടിക്ക് 29 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവമുണ്ടായത്.

1 st paragraph

പട്ടാമ്പി ബ്ലോക്കിന്റെ കീഴില്‍ മഹിളാ സമാജം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുന്‍വശത്തു നിന്നാണ് ചെടി കണ്ടെത്തിയത്. അതേ സമയം, നട്ടു വളര്‍ത്തിയത് ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. പട്ടാമ്പി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എച്ച് വിനു, അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് ) സല്‍മാന്‍ റസാലി പി കെ, കെ ഒ പ്രസന്നന്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നന്ദു, അനൂപ് രാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.