Fincat

‘വന്ദേ മാതര നാടകം ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, ആദ്യം ജനങ്ങളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ ധൈര്യം കാണിക്കൂ’

ന്യൂഡൽഹി: വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ ഉന്നമിട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി എംപി. വന്ദേ മാതരം രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക പറഞ്ഞു. മോദിയുടെ ആരോപണങ്ങളെ തള്ളിയ പ്രിയങ്ക ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്‍റെ വന്ദേ മാതര നാടകമെന്ന് ആഞ്ഞടിച്ചു.

1 st paragraph

വലിയ പ്രതിസന്ധികളാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്നത്. സമസ്ത മേഖലകളിലും പ്രതിസന്ധിയാണ്. അതെല്ലാം മറച്ചുപിടിക്കാനാണ് വന്ദേ മാതരം ചർച്ച ചെയ്യുന്നത്. കോൺഗ്രസ് രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്. ബിജെപി തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിമാത്രം നിലകൊള്ളുന്ന പാർട്ടിയും. എത്ര തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും കോൺഗ്രസ് രാജ്യത്തിനുവേണ്ടി പോരാടുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

വന്ദേ മാതരം ചർച്ചയ്‌ക്കൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾകൂടി ചർച്ച ചെയ്യണം. വിലക്കയറ്റവും ചോദ്യപേപ്പർ ചോർച്ചയും മന്ത്രിമാർക്കെതിരായ ആരോപണങ്ങളും ചർച്ച ചെയ്യണം. അതിനായാണ് ജനങ്ങൾ അംഗങ്ങളെ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. അതിനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.

2nd paragraph

വന്ദേ മാതരം ചർച്ചയെ കുറിച്ച് പ്രിയങ്ക പറയുന്നത് കേൾക്കൂ എന്നായിരുന്നു വിഷയത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ദേശീയഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടക്കുന്ന പ്രത്യേക ചർച്ചയ്ക്ക് തുടക്കമിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോൺഗ്രസ് വിമർശനം. ജിന്നയുടെ ലീഗിന്‍റെ സമ്മർദത്തിനു വഴങ്ങി വന്ദേ മാതരത്തിലെ പ്രധാനവരികൾ നെഹ്‌റു ഒഴിവാക്കിയെന്ന് മോദി ചർച്ചയിൽ പറഞ്ഞു.1937 ഒക്ടോബർ 15 ന് മുഹമ്മദ് അലി ജിന്ന ലഖ്‌നൗവിൽ വെച്ച് വന്ദേ മാതരത്തിനെതിരെ മുദ്രാവാക്യം ഉയർത്തി. അഞ്ച് ദിവസത്തിന് ശേഷം, മുഹമ്മദ് അലി ജിന്നയുടെ വികാരത്തോട് യോജിക്കുന്നുവെന്ന് എന്ന് വ്യക്തമാക്കി നേതാജി സുഭാഷ് ചന്ദ്രബോസിന് നെഹ്‌റു കത്തെഴുതി. തുടർന്ന് കോൺഗ്രസ് വന്ദേ മാതരം രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. പിന്നീട് ലീഗിനുമുന്നിൽ മുട്ടുമടക്കി ഇന്ത്യയുടെ വിഭജനത്തിനും കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

എന്തുകൊണ്ട് വന്ദേ മാതരത്തെ എതിർക്കുന്നുവെന്ന് ജിന്നയോട് നെഹ്‌റു ചോദിച്ചില്ല. പകരം വന്ദേമാതരത്തിന്റെ പശ്ചാത്തലം പഠിക്കാനാണ് നെഹ്‌റു ശ്രമിച്ചത്. ലീഗിന്റെ സമ്മർദത്തിന് വഴങ്ങി നെഹ്‌റു വന്ദേ മാതരത്തെ വെറുത്തുവെന്നും മോദി പറഞ്ഞു.

വന്ദേ മാതരം 50 വർഷം പൂർത്തിയാക്കിയപ്പോൾ ഇന്ത്യ കോളനി ഭരണത്തിന് കീഴിലായിരുന്നു. 100-ാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയുടെ ബന്ധനത്തിലായിരുന്നു. അക്കാലത്ത് ഭരണഘടനയെ ഞെക്കിക്കൊല്ലുകയും രാജ്യസ്‌നേഹത്തിനായി പോരാടിയവരെ തടവറയ്ക്കുള്ളിൽ ബന്ധിക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട അധ്യായമായിരുന്നു അടിയന്തരാവസ്ഥ. വന്ദേ മാതരത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാൻ ഇപ്പോൾ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഈ അവസരം കൈവിട്ടുപോകാൻ നാം അനുവദിക്കരുത് എന്നും മോദി പറഞ്ഞു.

വന്ദേ മാതരത്തിന്റെ ചരിത്രപ്രാധാന്യം, സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ അത് ചെലുത്തിയ സ്വധീനം, ഗാനവുമായി ബന്ധപ്പെട്ട് അധികമാരും അറിയാത്ത വസ്തുതകൾ എന്നിവ വിശദമായി ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ച. ലോക്‌സഭയിൽ മൂന്ന് മണിക്കൂറും രാജ്യസഭയിൽ ഏഴ് മണിക്കൂറുമായി ഈ വിഷയത്തിൽ പത്ത് മണിക്കൂറാണ് ചർച്ച.