Shobika

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍


മലയാറ്റൂര്: ബിരുദവിദ്യാര്ഥിനി മുണ്ടങ്ങാറ്റം തിരുത്തിപ്പറമ്ബില് ചിത്രപ്രിയയെ കൊലപ്പെടുത്തിയ കേസില് പൊലിസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധുക്കള്.ചിത്രപ്രിയ പ്രതിയായ അലനുമൊപ്പം ബൈക്കില് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യമെന്ന തരത്തില് പൊലിസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില് ചിത്രപ്രിയ ഇല്ലെന്നാണ് ബന്ധു ശരത് ലാല് ആരോപിക്കുന്നത്.

മലയാറ്റൂര് പള്ളി പരിസരത്തുനിന്നുള്ളതാണെന്ന് പറയപ്പെടുന്ന സി.സിടിവി ദൃശ്യങ്ങളാണ് പൊലിസ് പുറത്തുവിട്ടിരുന്നത്.

1 st paragraph

അതേസമയം, ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അറസ്റ്റിലായ അലനില് ഒതുക്കിനിര്ത്തില്ലെന്നും കൊലപാതകത്തില് മറ്റാര്ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും റൂറല് എസ്.പി എം. ഹേമലത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലന് ബെന്നിയെ ( 21) കാലടി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മില് വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയില് ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്നുമാണ് അലന് പൊലിസിനു നല്കിയ മൊഴി.

2nd paragraph

കൃത്യമായ ആസൂത്രണത്തോടെയാണ്  പെണ്കുട്ടിയെ അലന് തലക്കടിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പൊലിസ് പറയുന്നത്. കൊലപാതകത്തിന് മുന്പ് പെണ്കുട്ടിക്ക് ലഹരി നല്കിയിരുന്നോ എന്ന സംശയവും നിലനില്ക്കുന്നുണ്ട്. കൊലയ്ക്ക് മുന്പ് ഇരുവരും തമ്മില് രൂക്ഷമായ തര്ക്കമുണ്ടായതായും പൊലിസ് അറിയിച്ചു.

സ്കൂള് പഠനകാലം മുതല് അലന് ചിത്രപ്രിയയെ അറിയാമായിരുന്നു. എന്നാല് അലന് അടുക്കാന് ശ്രമിച്ചപ്പോഴൊക്കെ പെണ്കുട്ടി അകറ്റി നിര്ത്തിയിരുന്നതായി ബന്ധുക്കള് വെളിപ്പെടുത്തി. മികച്ച വോളിബോള് താരമായിരുന്ന ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്കൂളിലേക്ക് മാറിയപ്പോഴും അലന് പിന്തുടര്ന്ന് ശല്യം തുടര്ന്നു. പിന്നീട് ബെംഗളൂരുവിലെ പഠനത്തിനായി പോയപ്പോഴും അലന് ഫോണ് വിളി തുടര്ന്നു.

ശല്യം സഹിക്കവയ്യാതായതോടെ ചിത്രപ്രിയ താക്കീത് നല്കിയതോടെ അലന് പ്രകോപിതനാവുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഇതിനു മുന്പ് ബ്ലേഡ് ഉപയോഗിച്ച്‌ കൈയില് ചിത്രപ്രിയയുടെ പേര് വരഞ്ഞിടുന്നതിലൂടെ അലന് തന്റെ പ്രണയ തീവ്രത പ്രകടിപ്പിച്ചിരുന്നു.

നാട്ടിലെത്തിയ ചിത്രപ്രിയയെ, ‘എല്ലാം സംസാരിച്ച്‌ തീര്ക്കാം’ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച അലന് ബൈക്കില് കയറ്റി കൊണ്ടുപോയത്. വീട്ടുകാര് എതിര്ക്കുമെന്നതിനാല് ആരോടും പറയാതെയാണ് ചിത്രപ്രിയ അലനൊപ്പം പോയത്. നക്ഷത്ര തടാകത്തിന് സമീപം ഇരുവരും തമ്മില് തര്ക്കിക്കുന്നത് ചിലര് കണ്ടിരുന്നതായും പൊലിസിന് സൂചന ലഭിച്ചു. ഇവിടെ നിന്നാണ് കൊലപാതകം നടന്ന സെബിയൂര് കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്കുട്ടിയെ കൊണ്ടുപോയത്. ഒറ്റപ്പെട്ട സ്ഥലമായതിനാല് ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല. കല്ലുകൊണ്ട് തലയ്ക്ക് പിന്നില് ചെവിക്കരികിലായി ശക്തമായി ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയേറ്റതോടെ ചിത്രപ്രിയ ബോധരഹിതയായി വീണതോടെ അലന് ഓടി രക്ഷപ്പെട്ടു.

ചിത്രപ്രിയക്ക് അലന് ലഹരി നല്കിയിരുന്നോ എന്ന സംശയം ബന്ധുക്കള്ക്കുണ്ട്. അടിയേറ്റ് ബോധരഹിതയായ പെണ്കുട്ടിയെ പിന്നീട് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലിസ് വീണ്ടും അലനിലേക്ക് എത്തിയത്. ആദ്യം ചോദ്യം ചെയ്തപ്പോള് തനിക്ക് അറിയില്ലെന്ന് പറഞ്ഞ അലനെ, മൃതദേഹം കണ്ടെത്തിയതിന് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം താന് തന്നെയാണ് നടത്തിയതെന്നും, കൊല്ലാന് തന്നെയാണ് ബൈക്കില് കയറ്റി കൊണ്ടുപോയതെന്നും സമ്മതിച്ചത്. ഫോണ് പരിശോധനയില് ഇരുവരും തമ്മില് രൂക്ഷമായ തര്ക്കം നിലനിന്നിരുന്നതായി വ്യക്തമായി.

സംഭവത്തില് കൂടുതല് പ്രതികളില്ലെന്ന് പൊലിസ് പറയുമ്ബോഴും, മൃതദേഹത്തിനരികില് നിന്ന് ലഭിച്ച വാച്ചിലാണ് ദുരൂഹത. ഈ വാച്ച്‌ അലന്റേതോ കൊല്ലപ്പെട്ട പെണ്കുട്ടിയുടേതോ അല്ല. റിമാന്ഡിലുള്ള അലനെ അടുത്ത ദിവസം തന്നെ പൊലിസ് കസ്റ്റഡിയില് വാങ്ങി തെളിവെടുപ്പ് പൂര്ത്തിയാക്കാന് ഒരുങ്ങുകയാണ്.