Fincat

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് മുന്നേറ്റം


8.34 amതിരുവനന്തപുരത്ത് കനത്ത പോര് രണ്ടിടത്ത് എല്.ഡി.എഫ്
രണ്ടിടത്ത് ബി.ജെ.പി

8.27am

1 st paragraph

കൊല്ലത്ത് എല്.ഡി.എഫ് മുന്നേറ്റം

8.26am

2nd paragraph

അടൂര് നഗരസഭയില് എല്.ഡി.എഫ് മുന്നേറ്റം

8.18 am

കോര്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്.ഡി.എഫ് മുന്നേറ്റം

തിരുവനന്തപുരം: കാത്തിരിപ്പുകള്ക്ക് വിരാമമിട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള് വന്നു തുടങ്ങി. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല് ആരംഭിച്ചത്.

ഫലമറിയാൻ ട്രെൻഡ്

സമഗ്ര ഫലം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘ട്രെന്ഡ്’ വെബ്സൈറ്റില് തത്സമയം അറിയാം. വിലാസം: trend.sec.kerala.gov.in, trend.kerala.nic.in.

ഒരു ബൂത്ത് മാത്രമുള്ള പഞ്ചായത്തുകളില് എട്ടരയോടെ ഫലം അറിയിനാകുമെന്നാണ് കരുതുന്നത്. ഒരു ബൂത്തിലെ വോട്ടെണ്ണുന്ന നടപടികള് പൂര്ത്തിയാക്കുന്നതിന് 20 മിനുട്ട് വേണ്ടിവരുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൂട്ടല്. ഉച്ചയോടെ സംസ്ഥാനത്തെ മുഴുവന് തദ്ദേശ സ്ഥാപനങ്ങളിലേയും ഫലം അറിയാം. സംസ്ഥാനത്ത് 244 വോട്ടെണ്ണല് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

മട്ടന്നൂര് നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്ഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. 75,643 സ്ഥാനാര്ഥികളാണ് ജനവിധി തേടിയത്. കണ്ണൂരില് 14, കാസര്കോട് രണ്ട് വാര്ഡുകളിലേക്കും സ്ഥാനാര്ഥികള് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാര്ഥികള് മരിച്ചതു മൂലം മൂന്ന് വാര്ഡുകളിലെ തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങുകള്ക്ക് ശേഷമായിരിക്കും നടക്കുക.

ഇന്ന് രാവിലെ എട്ട് മണിക്ക് പോസ്റ്റല് ബാലറ്റുകള് എണ്ണിത്തുടങ്ങുന്നതോടെ വോട്ടെണ്ണല് പ്രക്രിയ ആരംഭിക്കും. തുടര്ന്ന് 8.20 ഓടെ ഗ്രാമപഞ്ചായത്ത് വാര്ഡുകളിലെ ആദ്യ ഫലങ്ങള് പുറത്തുവരും. നഗരസഭകളിലെ ഫലവും ഇതിന് പിന്നാലെ അറിയാന് കഴിയും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള് ഉള്പ്പെടെയുള്ള മറ്റ് ഫലപ്രഖ്യാപനങ്ങള് ഒമ്ബതരയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ.

സംസ്ഥാനത്തെ 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടുകളാണ് 14 ജില്ലകളിലായി സജ്ജീകരിച്ചിട്ടുള്ള 244 കേന്ദ്രങ്ങളില് എണ്ണുന്നത്.

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില് പോളിംഗ് ശതമാനത്തില് നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് മൊത്തം 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ല് ഇത് 75.95 ശതമാനമായിരുന്നു. ആകെ 2,10,79,021 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

ഒന്നാം ഘട്ടം (ഡിസംബര് 9): 70.9 ശതമാനം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്)

രണ്ടാം ഘട്ടം (ഡിസംബര് 11): 76.08 ശതമാനം (തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകള്)

ജില്ല തിരിച്ചുള്ള പോളിംഗ് കണക്കുകള്: വയനാട് മുന്നില്, പത്തനംതിട്ട പിന്നില്
സംസ്ഥാനത്ത് ഏറ്റവും കൂടുതല് പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്.