Fincat

‘ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും, ജനവിധി പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല’


കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച്‌ കെ കെ ശൈലജ. തെരഞ്ഞെടുപ്പ് ജനവിധി എല്‍ഡിഎഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല എന്നും കേരളത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിൻ്റെ നിലനില്‍പിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും കെ കെ ശൈലജ പറഞ്ഞു.ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങള്‍ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകുമെന്നും പാർട്ടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും
അഭിവാദ്യങ്ങളെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് ജനവിധി എല്‍ഡിഎഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല. കേരളത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിൻ്റെ നിലനില്‍പിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ജനങ്ങള്‍ക്ക് വേണ്ടി എല്‍ഡിഎഫ് നടത്തുന്ന പ്രവർത്തനങ്ങള്‍ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും. എല്‍ഡിഎഫിൻ്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങള്‍.

1 st paragraph

വിജയികള്‍ക്ക് അനുമോദനങ്ങള്‍

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 340 ഗ്രാമപഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താനായത്.

2nd paragraph

26 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളില്‍ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എല്‍ഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളില്‍ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78, എല്‍ഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.