Fincat

പാരഡിക്കാർക്ക് ‘വിലങ്ങു’വീഴുന്നു; വെള്ളാപ്പള്ളിയെ ‘തൊടാൻ’ ഭയം? ചോദ്യമായി സർക്കാരിന്റെ ഇരട്ടനീതി

​തിരുവനന്തപുരം: രാഷ്ട്രീയ വിമർശനമെന്ന നിലയിൽ ഇറങ്ങിയ ‘പോറ്റിയോ… കേറ്റിയേ…’ എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകർക്കെതിരെ മതസ്പർദ്ധ ആരോപിച്ച് കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധം ഇരമ്പുന്നു. പാട്ട് പാടിയവർക്കെതിരെ വിദ്വേഷ പ്രചാരണത്തിന് അതിവേഗം വകുപ്പുകൾ ചുമത്തിയ ആഭ്യന്തര വകുപ്പ്, സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ഒരക്ഷരം പോലും ഉരിയാടാത്തത് എന്തുകൊണ്ടാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന ഭരണകൂടം, ഒരു പാരഡി ഗാനത്തിന്റെ പേരിൽ കലാകാരന്മാരെ വേട്ടയാടുകയാണ്. എന്നാൽ, മലപ്പുറം ജില്ലയെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചും പരസ്യമായി വിദ്വേഷം വമിക്കുന്ന പ്രസ്താവനകൾ നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല.

1 st paragraph

​മുഖ്യമന്ത്രിയുടെ മൗനം
മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനകൾ ആരു നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി, വെള്ളാപ്പള്ളിയുടെ കാര്യത്തിൽ മൗനത്തിലാണ്. മാത്രമല്ല, നവോത്ഥാന നായകനായി ചിത്രീകരിച്ച് അദ്ദേഹത്തെ ഒപ്പം കൊണ്ടുനടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. “വെള്ളാപ്പള്ളിക്ക് എതിരെ കേസെടുക്കാൻ പോലീസിന് പേടിയാണോ അതോ വോട്ട് ബാങ്ക് ഭയന്ന് സംരക്ഷിക്കുകയാണോ?” എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. വെള്ളാപ്പള്ളി ഒരു ശക്തിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടും, പുതിയ ജനവിധി തങ്ങൾക്കെതിരായിട്ടു എന്ത് കൊണ്ട് വെള്ളാപ്പള്ളി നടേശനെതിരെ പറയാനോ നടപടിയെടുക്കാനോ സി പി എം പേടിക്കുന്നത്.

​സാധാരണക്കാർക്കും വിമർശകർക്കും എതിരെ വാളെടുക്കുന്ന പോലീസ്, അധികാരത്തോട് ചേർന്നുനിൽക്കുന്നവർക്ക് എന്ത് തോന്ന്യാസവും പറയാനുള്ള ലൈസൻസ് നൽകുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമം എല്ലാവർക്കും ഒന്നാണെന്ന തത്വം കാറ്റിൽ പറത്തുന്ന ഈ ഇരട്ടനീതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

2nd paragraph