
പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്,രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗസംഘം പമ്പിലെ ജീവനക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് പിന്നാലെയാണ് പമ്പിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.

സംഘം പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മൂവർ സംഘം ജീവനക്കാരെ അസഭ്യം പറഞ്ഞു. പിന്നാലെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങി. പമ്പിൽ തന്നെ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുകയായിരുന്നു.
