
പുല്പ്പള്ളി: വിറക് ശേഖരിക്കാന് വനത്തിലേക്കു പോയ ആദിവാസി വയോധികനെ ആക്രമിച്ചു കൊലപ്പെടുത്തി കടുവ. ഞെട്ടല് മാറാതെ വയനാട്.2025 ജനുവരി 24നാണ് മാനന്തവാടി പഞ്ചാരക്കൊല്ലിയില് തറാട്ട് മീന്മുട്ടു അപ്പച്ചന്റെ ഭാര്യ രാധ(46)യെ കടുവ കൊന്നു തിന്നത്. ഇതിനു ശേഷമുള്ള കടുവാ ആക്രമണ മരണമാണ് ശനിയാഴ്ച് പുല്പള്ളിയില് ഉണ്ടായതും.
കാപ്പിസെറ്റ് ദേവര്ഗദ്ദ ഉന്നതിയിലെ മാരനെയാണ് (കൂമന്-65) വനാതിര്ത്തിയില് വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സഹോദരി കുള്ളിക്കൊപ്പം വിറകു ശേഖരിക്കാന് പോയ മാരനെ പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.

കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു. സംഭവത്തില് വന് പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സ്ഥിരമായുണ്ടാകുന്ന വന്യമൃഗശല്യത്തില് നിന്ന് നാട്ടുകാരെ രക്ഷിക്കണമെന്ന മുറവിളിക്കും പഴക്കമുണ്ടെങ്കിലും ഇതിന് പരിഹാരം മാത്രം ഉണ്ടാവുന്നില്ല.
