Fincat

‘ഞാൻ ഡി മണിയല്ല, എം സുബ്രഹ്മമണി’; ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് ദിണ്ടിഗലിലെ വ്യവസായി

ശബരിമല കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാൾ. എന്റെ നമ്പർ ആരോ മിസ് യൂസ് ചെയ്യുന്നു. അതെ കുറിച്ചാണ് SIT ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താൻ ഉപയോഗിക്കുന്ന നമ്പർ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആൾ നമ്പർ ദുരുപയോഗം ചെയ്തു. താൻ ഡി മണിയല്ല, എം സുബ്രഹ്മമണിയാണെന്നും അദ്ദേഹം പറഞ്ഞു.

1 st paragraph

താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് സ്വർണ്ണക്കച്ചവടവുമായി യാതൊരു ബന്ധവുമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്നുപറഞ്ഞെന്നും എം എസ് മണി കൂട്ടിച്ചേർത്തു.ബാലമുരുഗൻ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു.

അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകി. അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി. അവർക്ക് ആളുമാറി വന്നതാണെന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും എം എസ് മണി കൂട്ടിച്ചേർത്തു.

2nd paragraph

ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.

ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് എസ്‌ഐടിയുടെ അന്വേഷണം. ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മണിയുടെ ചെന്നൈയിലെ ഓഫീസിലും ഇരുവരുടെയും ഡിണ്ടിഗലിലെ വീടുകളിലും എസ്‌ഐടി പരിശോധന നടത്തുന്നത്. വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴി. ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയാണ്.

ഡി മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇടയില്‍ ഇടനിലക്കാരനായി നിന്നത് ശ്രീകൃഷ്ണന്‍ ആണെന്നാണ് എസ്‌ഐടി സംശയിക്കുന്നത്. ഇയാളും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ഇരുവരെയും വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും.

ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ഇവരെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കും വിഗ്രഹ കടത്തുമായി ബന്ധമുണ്ടെന്ന് തന്നെയാണ് എസ്‌ഐടി ഉറപ്പിക്കുന്നത്. തെളിവുകള്‍ കണ്ടെത്താനായി കര്‍ണാടകയിലും ചെന്നൈയിലും ഇരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജ്ജിതമാക്കി.

ഡിബാലമുരുകനെന്ന ഡി മണിയും കൂട്ടരും
ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ കവര്‍ച്ചയാണ് കേരളത്തില്‍ നടത്തിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. ഡി മണിയും കൂട്ടരും ലക്ഷ്യമിട്ടതെന്നും ശബരിമലയ്ക്ക് പുറമെ പത്മനാഭ സ്വാമി ക്ഷേത്രവും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ചെന്നൈയില്‍ വജ്രവ്യാപാരി ആണെങ്കിലും രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘവുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന ചില സൂചനകളും എസ്‌ഐ ടിക്ക് ലഭിച്ചിട്ടുണ്ട്.