Fincat

തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സ്റ്റാലിൻ്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; തമിഴ്നാട് സര്‍ക്കാരിൻ്റെ പൊങ്കല്‍ കിറ്റില്‍ 3000 രൂപ?


ചെന്നൈ: തെരഞ്ഞെടുപ്പ് വർഷത്തില്‍ തമിഴ്നാട് സർക്കാർ റേഷൻ കാർഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്ന പൊങ്കല്‍ കിറ്റില്‍ എത്ര പണം സമ്മാനമായി ഉണ്ടാകുമെന്ന ചർച്ചകളാണ് ഉയരുന്നത്.സാമ്ബത്തിക പ്രതിസന്ധിമൂലം 2025ലെ പൊങ്കല്‍ കിറ്റില്‍ നിന്ന് പണം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് വർഷത്തില്‍ പണമില്ലാതെ പൊങ്കല്‍ കിറ്റ് നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ഡിഎംകെ നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. ഇതിന് ചുടവ് പിടിച്ചാണ് ഇത്തവണ പൊങ്കല്‍ സമ്മാനമായി പണം നല്‍കിയേക്കുമെന്ന മന്ത്രി ആർ ഗാന്ധി പറഞ്ഞതെന്നാണ് കരുതപ്പെടുന്നത്. ഒരു കിലോ വീതം, പച്ചരി, പഞ്ചസാര, ഒരു കരിമ്ബ് എന്നിവ അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ പൊങ്കല്‍ കിറ്റ്. 2023ലും 2024ലും പൊങ്കല്‍ കിറ്റിനൊപ്പം 1000 രൂപ നല്‍കിയിരുന്നു.

2021ല്‍ നേരത്തെ തെരഞ്ഞെടുപ്പ് വർഷത്തില്‍ എഐഎഡിഎംകെ സർക്കാർ പൊങ്കല്‍ കിറ്റിനൊപ്പം 2500 രൂപ സമ്മാനമായി നല്‍കിയിരുന്നു. പൊങ്കല്‍ കിറ്റിനൊപ്പം വിതരണം ചെയ്ത ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയാണിത്. ഇത്തവണ ഡിഎംകെ സർക്കാർ പൊങ്കല്‍ കിറ്റിനൊപ്പം 3000 രൂപ സമ്മാനമായി നല്‍കുമെന്നാണ് അഭ്യൂഹം. നേരത്തെ 5000 രൂപ വീതം പൊങ്കല്‍ കിറ്റിനൊപ്പം നല്‍കണമെന്ന ആവശ്യം ഉയർന്നതായും റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം സ്ത്രീകള്‍ക്ക് കലൈഞ്ജർ മഗലിർ ഉരിമൈ തൊഗൈ പദ്ധതി പ്രകാരം 1000 രൂപ വീതവും വിതരണം ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്. ഏകദേശം 1.7 ദശലക്ഷം സ്ത്രീകളെ ഉള്‍പ്പെടുത്തി അടുത്തിടെ കലൈഞ്ജർ മഗലിർ ഉരിമൈ തൊഗൈ പദ്ധതി വിപുലീകരിച്ചിരുന്നു. 2026 ജനുവരി 14 മുതലാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷം.

1 st paragraph