Fincat

ബംഗാള്‍ സ്വദേശിയുടെ കുഞ്ഞ് മരിച്ച നിലയില്‍; കഴുത്തില്‍ പാട്; കൊലപാതകമെന്ന് സംശയം


തിരുവനന്തപുരം: തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബേലാഗച്ചി സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നാല് വയസായിരുന്നു പ്രായം. കുഞ്ഞിന്റേത് കൊലപാതകമെന്നാണ് സംശയം. അമ്മയെയും സുഹൃത്ത് തന്‍ബീര്‍ ആലത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴക്കൂട്ടത്തായിരുന്നു മുന്നിയും കുഞ്ഞും സുഹൃത്തും താമസിച്ചുവന്നിരുന്നത്. ഇന്ന് വൈകിട്ടാണ് കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണം കഴിച്ച്‌ ഉറങ്ങിയ കുഞ്ഞ് ഉണര്‍ന്നില്ലെന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ കഴുത്തിലെ പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും ചോദ്യം ചെയ്തുവരികയാണ്.

1 st paragraph