Fincat

മൈസൂരുവില്‍ നിന്ന് കൊച്ചിയിലെ ബിവറേജിലേക്ക് വരികയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനില്‍ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്.ലോറി ഡ്രൈവര്‍ വയനാട് സ്വദേശി കൃഷ്ണനാണ് (30) മരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് ബിയര്‍ കുപ്പികളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് നിഗമനം. 700 കേഴ്‌സ് ബിയറാണ് ലോറിയിലുണ്ടായിരുന്നത്. ബിയര്‍ കുപ്പികള്‍ റോഡില്‍ പൊട്ടി ചിതറിക്കിടക്കുകയാണ്. പൊട്ടാത്ത മദ്യക്കുപ്പികള്‍ എണ്ണിത്തിട്ടപ്പെടുത്തി മഹ്‌സറില്‍ രേഖപ്പെടുത്തി എറണാകുളം ബിവറേജസിലേക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

1 st paragraph