Fincat

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം


കോഴിക്കോട്: കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു. പിക്കപ്പ് വാനിലെ ഡ്രൈവറും കാർ യാത്രികരായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.പിക്കപ്പ് വാനിന്റെ ക്‌ളീനർ ഉള്‍പ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.

തുങ്കളാഴ്ച പുലർച്ചെ പതിമംഗലം അങ്ങാടി മുറിയനാല്‍ ഭാഗത്തായിരുന്നു അപകടം. ഇങ്ങാപ്പുഴ പെരുമ്ബള്ളി സ്വദേശി സുഹൈല്‍ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാല്‍ (27) എന്നിവരാണ് യുവാക്കള്‍. പിക്കപ്പ് വാൻ ഓടിച്ച ഷമീർ ആണ് മരിച്ച മറ്റൊരാള്‍. പരിക്കേറ്റ രണ്ട് പേർ നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരവുമാണ്.

1 st paragraph

അപകടത്തില്‍ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വെച്ചുതന്നെയാണ് മൂന്ന് പേരും മരിച്ചത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച മേഖല സ്ഥിരം അപകടങ്ങള്‍ നടക്കുന്ന ഭാഗമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.