താഴെപാലം അപ്രോച് റോഡ് ഉടന്‍ പുതുക്കി പണിയുക – വെല്‍ഫെയര്‍ പാര്‍ട്ടി

തിരൂര്‍ : തിരൂര്‍ നഗരത്തിലേക്ക് വടക്ക് ഭാഗത്തു നിന്നുമുള്ള പ്രധാന പ്രവേശന കവാടമായ താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച് റോഡ് നിരന്തരം തകരുകയും അധികാരികള്‍ ഇടക്കിടക്ക് പൊടിക്കൈകള്‍ ചെയ്ത് ഓട്ടയടക്കുകയും വീണ്ടും പൂര്‍വ്വ സ്ഥിതിയിലാവുകയും ചെയ്യുന്ന സ്ഥിരം അവസ്ഥക്ക് ഉടന്‍ശാസ്വത പരിഹാരം കാണണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരൂര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ മുല്ലശ്ശേരി ആവശ്യപ്പെട്ടു.

നിര്‍മ്മാണത്തിലെ അപാകതയാണെന്നും അപ്രോച് റോഡ് പുതുക്കി പണിയുക മാത്രമാണ് പരിഹാരമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് പാര്‍ട്ടി കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
