MX

എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു


മലപ്പുറം : മലപ്പുറത്ത് വണ്ടൂരില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അല്‍ യസവാണ് മരിച്ചത്.മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ മാതാവിൻ്റെ വീട്ടിലാണ് എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

കുട്ടിയുടെ മരണത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നടത്താൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

1 st paragraph