AAK

എച്ച്.എസ്.ടി ഇംഗ്ലീഷ്, ലൈബ്രേറിയന്‍ നിയമനം

പട്ടിക വര്‍ഗ വകുപ്പിന് കീഴിലെ നിലമ്പൂര്‍ വെളിയന്തോടുള്ള ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20ന് നടക്കും. എച്ച്.എസ്.ടി ഇംഗ്ലീഷ് അഭിമുഖം അന്നേ ദിവസം രാവിലെ 10നും ലൈബ്രേറിയന്‍ അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് 12നുമാണ് നടക്കുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുന്‍പായി അഭിമുഖത്തിനെത്തണം. ഫോണ്‍- 9446388895, 9947299075.

1 st paragraph