താനൂർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാകുന്നു;

റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാകും

താനൂർ: മണ്ഡലത്തിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്ന സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേയ്ക്ക്. രണ്ടു ഘട്ടങ്ങളിലായി മുന്നൂറ് കോടി രൂപയുടെ വികസന പദ്ധതിയാണ് പൂർത്തിയാകുക. കിഫ്ബി വഴിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നൂറു കോടി രൂപയുടെ ആദ്യഘട്ടം പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ വിതരണ ലൈനിനുള്ള 200 കോടി രൂപ ഉടൻ ലഭിക്കുമെന്ന് വി. അബ്ദുറബിമാൻ എംഎൽഎ പറഞ്ഞു.
മണ്ഡലത്തിലെ റോഡുകളുടെ നിർമാണവും ഉടൻ പൂർത്തിയാവും.
തിരൂർ കടലുണ്ടി റോഡ് പുരപ്പുഴ വരെ 61.6 കോടി,
താനൂർ തെയ്യാല റോഡ് റെയിൽവേ ഓവർ ബ്രിഡ്ജ് 33 കോടി, പനമ്പാലം 13 കോടി, അഞ്ചുടിപ്പാലം17 കോടി, അങ്ങാടിപ്പാലം17 കോടി, താനൂർ സ്റ്റേഡിയം 10 കോടി, തിയേറ്റർ കോംപ്ലക്‌സ്10 കോടി, ദേവധാർ സ്‌കൂൾ 7.5 കോടി, ചെറിയമുണ്ടം ഹൈസ്‌കൂൾ3 കോടി, നിറമരുതൂർ ഹൈസ്‌കൂൾ 3 കോടി, മീനടത്തൂർ ഹൈസ്‌കൂൾ 3 കോടി, കാട്ടിലങ്ങാടി ഹൈസ്‌കൂൾ 3 കോടി, കരിങ്കപ്പാറ ജിയുപി സ്‌കൂൾ 2 കോടി, താനൂർ നോർത്ത് എൽപി സ്‌കൂളിന് 50 ലക്ഷം, താനൂർ ഗവ കോളേജ് 18 കോടി, രജിസ്റ്റർ ഓഫീസ് 1 കോടി എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്.

തീരദേശ ഹൈവേ 30 കോടി, മിഷറീസ് സ്‌കൂൾ 13.5 കോടി, വൈലത്തൂർ തലക്കടത്തൂർ നവീകരണം 7 കോടി, വട്ടത്താണി പുത്തനത്താണി റോഡ് 5 കോടി, ഒഴൂർ പാണ്ടിമുറ്റം റോഡ് 3.5 കോടി
ഉണ്യാൽ പൂക്കയിൽ 3 കോടി, മൂച്ചിക്കൽ മഞ്ഞളാംപടി 2 കോടി, ഇട്ടിലാക്കൽ തയ്യാല റോഡ് 2 കോടി, ഓലപ്പീടിക കുന്നുമ്മൽ റോഡ് 2.5 കോടി, 55 ഗ്രാമീണ റോഡുകൾ 7 കോടി, ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയം 5 കോടി, ചെറിയമുണ്ടം ഐടിഐ 3.75 കോടി, പൂരപ്പുഴ റഗുലേറ്റർ. 25 കോടി, നടുവത്തിത്തോട് പദ്ധതി 5 കോടി, താനൂർ ഹാർബർ നേരത്തെയുള്ളതിന് പുറമേ 14 കോടി, ചീരാൻ കടപ്പുറം യുപി സ്‌കൂൾ. 2 കോടി, ശോഭ എൽപി സ്‌കൂൾ 1 കോടി, ഒഴൂർ പ്രാഥമികാരോഗ്യകേന്ദ്രം 2.25 കോടി, താനാളൂർ പിഎച്ച്‌സി 50 ലക്ഷം
ഉണ്യാൽ പിഎച്ച്‌സി 50 ലക്ഷം, താനൂർ സിഎച്ച്‌സി 10 കോടി എന്നിവയും അനുവദിച്ചു കഴിഞ്ഞു.
ഇതിന് പുറമെ എംഎൽഎ ഫണ്ട് വഴി എല്ലാ സബ്ബ് സെന്ററുകളും പുതുക്കി പണിയുകയാണെന്നും എംഎൽഎ പറഞ്ഞു. വല നെയ്തു കേന്ദ്രം, ഫിഷ് ലാൻറിംഗ് സെൻറർ, തൂക്കുപാലം, അർബൻ പിഎച്ച്‌സി, എരനല്ലൂർ ടൂറിസം, താനാളൂർ സ്റ്റേഡിയം, ചെറിയമുണ്ടം സ്റ്റേഡിയം
25 അംഗണവാടികൾ, റെയിൽവേ മേൽ നടപ്പാലം
റെയിൽവേ ടിക്കററ് കൗണ്ടർ, വിശ്രമകേന്ദ്രം എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.