AAK

ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ TMCക്ക് മികച്ച ഭൂരിപക്ഷം, BJPയുടെ വോട്ടുകൂടും; എബിപി അഭിപ്രായസര്‍വ്വേ


ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ശക്തമായ വോട്ടുനേടി ബിജെപി തൊട്ടടുത്തെമെന്നും കണ്ടെത്തി ഇലക്ഷൻ സർവ്വേ.മാട്രിസ്-IANS ഇലക്ഷൻ സർവ്വേയുടെതാണീ പ്രവചനം. 294 സീറ്റുകളിലായി നടക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കൂടുതല്‍ വോട്ടുകള്‍ നേടി മികച്ച ഭൂരിപക്ഷം നേടുമെന്നും തൊട്ടടുത്ത സ്ഥാനത്തെത്തുന്ന ബിജെപി ശക്തമായ എതിർ കക്ഷിയാകുമെന്നും സർവ്വേയില്‍ പറയുന്നു.

മാട്രിസ് സർവ്വേ ഫലം

1 st paragraph

TMC: 155-170 seats
BJP+: 100-115 seats
OTH: 5-7 seats

Vote Share

2nd paragraph

TMC: 43-45%
BJP+: 41-43%
OTH: 13-15%

തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുൻ തൂക്കം ലഭിക്കുമെങ്കിലും തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമുണ്ടാകുമെന്നാണ് സർവ്വേയില്‍ പറയുന്നത്. ബിജെപിക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്നും കഴിഞ്ഞ തെഞ്ഞെടുപ്പിനേക്കാള്‍ മികച്ച വോട്ടുകള്‍ നേടാൻ സാധ്യതയുണ്ടെന്നും സർവ്വേ വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ തെരഞ്ഞടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർവ്വേ ഫലങ്ങള്‍ പുറത്ത് വന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.