മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കറിന് ജാമ്യം.
ശിവശങ്കർ ഇന്ന് പുറത്തിറങ്ങും.
കൊച്ചി: ഡോളർ കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം നൽകിയത്. സ്വർണക്കടത്ത് കേസിലുൾപ്പടെ ശിവശങ്കറിന് മുമ്പ് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ശിവശങ്കർ ഇന്ന് തന്നെ പുറത്തിറങ്ങും.
96 ദിവസത്തിന് ശേഷമാണ് ശിവശങ്കർ ജയിൽ നിന്ന് പുറത്തിറങ്ങുന്നത്. ഒക്ടോബർ 18നാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് സ്വർണക്കടത്തിൽ കസ്റ്റംസും ശിവശങ്കറിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഈ രണ്ട് കേസുകളിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
ഡോളർ കടത്ത് കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കർ കോടതിയിൽ വാദിച്ചത്. പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.