Fincat

പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു

ന്യുഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരം പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു.

മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയത്.
തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജികത്ത് നൽകിയത്. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലികുട്ടി രാജി സമർപ്പിച്ചത്.

2nd paragraph