ഒഴൂര്‍ ഗവ ജി.എല്‍.പി സ്‌കൂളില്‍ പുതിയ ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി

തിരൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒഴൂര്‍ ഗവ ജി.എല്‍.പി സ്‌കൂളില്‍ പുതിയ ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നാം ഘട്ടമായി അനുവദിച്ച 60 ലക്ഷം രൂപയും രണ്ടാംഘട്ടത്തില്‍ ലഭ്യമാക്കിയ 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് അഞ്ച് ക്ലാസ്മുറികളും ഓഫീസും ഉള്‍പ്പെടുന്ന പുതിയ കെട്ടിടമൊരുക്കിയത്. സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വഹിച്ചു.

ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഐ.യുസഫ് അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌കര്‍ കോറാട്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം

തറമ്മല് ബാവു പഞ്ചായത്തംഗങ്ങളായ എ.സവിത, പ്രമീള മാമ്പറ്റയില്‍, പി.പി ചന്ദ്രന്‍, എ.ഇ.ഒ എം.കെ സക്കീന, എസ്.എസ്.കെ ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ കുഞ്ഞികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍

എം. വിശ്വനാഥന്‍ പി.ടി.എ പ്രസിഡന്റ് കെ.പി ഷാജി, കോഴിശ്ശേരി നാരായണന്‍കുട്ടി, നസീറാബാനു എന്നിവര്‍ സംസാരിച്ചു.